Trending

കരിപ്പൂർ സ്വർണക്കവർച്ച കേസിൽ പ്രതിയുടെയും ബന്ധുക്കളുടെയും വീടുകളിൽ തെളിവെടുപ്പ് നടത്തി


കൊടുവള്ളി​: ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​വ​ർ​ച്ച കേ​സിൽ കൊ​ടു​വ​ള്ളി സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി കി​ഴ​ക്കോ​ത്ത് ആ​വി​ലോ​റ സ്വ​ദേ​ശി പെ​രു​ച്ചാ​ഴി ആ​പ്പു എ​ന്ന പാ​റ​ക്ക​ൽ മു​ഹ​മ്മ​ദിന്റെ​യും ബ​ന്ധു​ക്ക​ളു​ടെ​യും ഉ​ൾ​പ്പെ​ടെ ആ​റ്​ വീ​ടു​ക​ളി​ൽ ​അ​ന്വേ​ഷ​ണ​സം​ഘം തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തി. അ​റ​സ്​​റ്റി​ലാ​യ മു​ഹ​മ്മ​ദി​നെ മൂ​ന്നു​ദി​വ​സ​​ത്തെ ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി​യാണ്​ വ്യാ​ഴാ​ഴ്​​ച വൈ​കീ​​ട്ടോ​ടെ തെളി​വെ​ടു​പ്പ്​ ന​ട​ത്തി​യ​ത്.

മു​ഹ​മ്മ​ദിന്റെ വീ​ട്, ത​റ​വാ​ട്​ വീ​ട്, സ​ഹോ​ദ​രന്റെ വീ​ട്, ഭാ​ര്യ​വീ​ട്, കേ​സിലെ മ​റ്റൊ​രു പ്ര​തി റ​ഫീ​ഖിന്റെ വീ​ട്, വാ​വാ​ട്​ അ​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ തെളി​വെ​ടു​പ്പ്​ ന​ട​ത്തി​യ​ത്. സ്വ​ർ​ണ ക​വ​ർ​ച്ച ന​ട​ന്ന ദി​വ​സം മു​ഹ​മ്മ​ദു​ക​ൾ​പ്പെ​​ട്ട സം​ഘം ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും കൈ​യി​ലു​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്ന തോ​ക്കും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘ​ത്തിന്റെ ല​ക്ഷ്യം.

മു​ഹ​മ്മ​ദി​നൊ​പ്പം സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​ലെ വാ​വാ​ട് ബ്ര​ദേ​ഴ്സ് ത​ല​വ​ൻ സൂ​ഫി​യാന്റെ സ​ഹോ​ദ​ര​ൻ വാ​വാ​ട് സ്വ​ദേ​ശി ജ​സീ​ർ, ഇ​വ​ർ​ക്ക് ഒ​ളി​വി​ൽ ക​ഴി​യാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യ കി​ഴ​ക്കോ​ത്ത് അ​ബ്​​ദു​ൽ സ​ലീം എ​ന്നി​വ​രെ​യും​ ക​ഴി​ഞ്ഞ​യാ​ഴ്​​ച ക​ർ​ണാ​ട​ക​യി​ലെ ബ​ൽ​ഗാ​മി​ൽ നി​ന്നാ​ണ്​ അ​റ​സ്​​റ്റു​ചെ​യ്​​ത​ത്. മു​ഹ​മ്മ​ദി​നും സം​ഘ​ത്തി​നു​മെ​തി​രെ കൊ​ല​പാ​ത​ക ശ്ര​മം, വ​ഞ്ച​ന ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളാ​ണ്​ നി​ല​വി​ലു​ള്ള​ത്.

ഭീ​ഷ​ണി​പ്പെ​ടു​ത്തി കൊ​ല്ലം കൊ​ട്ടി​യ​ത്തെ വ​സ്തു എ​ഴു​തി വാ​ങ്ങി വാ​യ്​​പ​യെ​ടു​ത്ത് വ​ഞ്ചി​ച്ച കേ​സും കൊ​ടു​വ​ള്ളി​യി​ൽ സ്വ​ർ​ണ​ക്ക​ട​ത്തും ഹ​വാ​ല ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സും വ​ധ​ശ്ര​മ കേ​സും നി​ല​വി​ലു​ണ്ട്. ഇ​യാ​ളു​ടെ സം​ഘ​ത്തി​ൽ​നി​ന്ന് മൂ​ന്നു​കോ​ടി രൂ​പ​യും തോ​ക്കും പി​ടി​കൂ​ടി​യ​തി​ന് സു​ൽ​ത്താ​ൻ ബ​ത്തേ​രി സ്​​റ്റേ​ഷ​നി​ലും കേ​സു​ണ്ട്.

സ്വ​ർ​ണ​ക്ക​വ​ർ​ച്ച കേ​സ്​ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ​യും വീ​ട്ടു​കാ​രെ​യും ത​ട്ടി​ക്കൊ​ണ്ടു പോ​കു​മെ​ന്നും ആ​ക്ര​മി​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലും ഇ​യാ​ൾ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​വ​ർ​ച്ച ന​ട​ന്ന ജൂ​ൺ 21ന്​ ​ഇ​യാ​ളു​ൾ​പ്പെ​ട്ട സം​ഘം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത് വ്യാ​ജ ന​മ്പ​ർ ഘ​ടി​പ്പി​ച്ച വാ​ഹ​ന​ത്തി​ലാ​യി​രു​ന്നു. അ​ർ​ജ്ജു​ൻ ആ​യ​ങ്കി​യും സം​ഘ​വും വ​ന്ന വാ​ഹ​ന​ത്തി​നു നേ​രെ സോ​ഡാ കു​പ്പി എ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ച​തും ഇ​വ​രു​ടെ സം​ഘ​മാ​യി​രു​ന്നു. കേ​സി​ൽ റി​മാ​ൻ​ഡി​ലു​ള്ള ജ​സീ​റി​നെ അ​ന്വേ​ഷ​ണ സം​ഘം ഉ​ട​ൻ ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post