Trending

കോടഞ്ചേരി പഞ്ചായത്തിലെ കളപ്പുറത്ത് തെരുവ് വിളക്കുകള്‍ കത്തുന്നില്ല, പ്രതിഷേധവുമായി ഡിവൈഎഫ്ഐ












കണ്ണോത്ത്: കോടഞ്ചേരി പഞ്ചായത്ത് 21 -ാം വാര്‍ഡില്‍പ്പെട്ട കളപ്പുറത്ത് തെരുവ് വിളക്കുകള്‍ കത്താത്തതില്‍ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു.നിരവധി തവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും തെരുവ് വിളക്ക് നന്നാക്കുന്നതിന് പഞ്ചായത്ത് അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചില്ല.അടിയന്തിരമായി തെരുവ് വിളക്കുകള്‍ കത്തിക്കുന്നതിന് അധികൃതര്‍  നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ കളപ്പുറം സൗത്ത് യൂണിറ്റ് ആവശ്യപ്പെട്ടു.
നിഷാദ് മുണ്ടോടന്‍,
നിര്‍മ്മല്‍,ഷംനാസ് സാലിം എന്നിവര്‍ സംസാരിച്ചു
T News

working in the field of advertising and printing

Post a Comment

Previous Post Next Post