Trending

മഹിളാ മന്ദിരത്തിൽ നിന്ന് കാണാതായ മൂന്ന് യുവതികളിൽ രണ്ടുപേരെ കണ്ടെത്തി


എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തിൽനിന്ന് ഇന്ന് പുലർച്ചെ കാണാതായ മൂന്ന് യുവതികളിൽ രണ്ടുപേരെ കണ്ടെത്തി. യുവതികളിൽ ഒരാളുടെ കേഴിക്കോടുള്ള സഹോദരിയുടെ വീട്ടിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്.

മലയാളികളായ രണ്ടുപേരും ബംഗാൾ സ്വദേശിനിയായ ഒരു യുവതിയുമാണ് ഇറങ്ങിപ്പോയത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. രണ്ടാം നിലയുടെ മുകളിലുള്ള തൂണിൽ സാരി കെട്ടി തൂക്കി അതുവഴിയാണ് യുവതികൾ രക്ഷപെട്ടത്.

മൂന്നുപേരും ബാഗുകളുമായി വൈറ്റില ഹബ്ബിന്റെ ഭാഗത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. സംരക്ഷണത്തിന് ആരുമില്ലാത്തവരെ പാർപ്പിക്കുന്നതിനുള്ളതാണ് മഹിളാ മന്ദിരം.

T News

working in the field of advertising and printing

Post a Comment

Previous Post Next Post