ഇരിട്ടി: പെയിൻറിങ് ജോലിക്കിടെ ഗോവണിയിൽനിന്ന് വീണ് യുവാവ് മരിച്ചു. ഉളിയിൽ ആവിലാട്ടെ ദാറുസ്സുറൂറിൽ യു.പി. മുഹമ്മദ് ഹനീഫ (37) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം
.ഉളിയിൽ ടൗണിന് സമീപമുള്ള വീട്ടിൽ പെയിന്‍റിങ് ജോലി ചെയ്യവേ മുകൾ നിലയിൽനിന്ന് ഗോവണി തെന്നി വീഴുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരണപ്പെട്ടു.
സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഉളയിൽ യൂനിറ്റ് പ്രസിഡന്‍റാണ്. പിതാവ്: എം. ഹംസ. മാതാവ്: യു.പി. റുഖിയ്യ. ഭാര്യ: സി. സബീന. മക്കൾ: മുഹമ്മദ് ഫിദൽ, ഫുഹാദ്, ലിയ സുറൂർ. സഹോദരങ്ങൾ: ജസീറ, ഖമറുന്നിസ. ഖബറടക്കം വ്യാഴാഴ്ച്ച ഉച്ചക്ക്.
