Trending

തൃശൂര്‍ ചേര്‍പ്പില്‍ ഇരട്ടക്കൊലപാതകം; മകന്റെ അടിയേറ്റ് വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ടു



തൃശൂരില്‍ മകന്റെ അടിയേറ്റ അമ്മയും മരിച്ചു. ചേര്‍പ്പ് അവണിശ്ശേരിയില്‍ തങ്കമണിയാണ് മരിച്ചത്. ഭര്‍ത്താവ് രാമകൃഷ്ണന്‍ ഇന്നലെ രാത്രി മരിച്ചിരുന്നു. മകന്‍ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു..



ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പ്രദീപ് മദ്യപിച്ചെത്തി മാതാപിതാക്കളെ ഇരുമ്പ് ദണ്ഡുപയോഗിച്ച് അടിക്കുകയായിരുന്നു. കഴുത്തിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റ രാമകൃഷ്ണനെയും(72) ഭാര്യ തങ്കമണി (70)യെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

പ്രദീപ് പതിവായി മദ്യപിച്ചെത്തി വഴക്കിടുമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. വീട്ടില്‍ സ്വത്ത് സംബന്ധിച്ച തര്‍ക്കവുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പ്രദീപ് മദ്യപിച്ചെത്തി വഴക്കിട്ടതിനെ തുടര്‍ന്ന് ഇയാളുടെ ഭാര്യയും മകനും വീട്ടില്‍ നിന്നിറങ്ങിപ്പോയിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post