ലോറികളിലെ ചരക്ക് കയറ്റിറക്ക്, അട്ടിമറി, ചായപൈസ, എന്നീ മാമൂലുകൾ ലോറി വാടകയിൽ നിന്നും ഈടാക്കുവാൻ അനുവദിക്കില്ലയെന്നും, ഇത്തരം മാമൂലുകൾ ലോഡിന്റെ ഉടമസ്ഥർ വഹിക്കണം എന്നുമുള്ള ദേശീയ തലത്തിലെ തീരുമാനത്തിൻ്റെ ഭാഗമായി വിഷയങ്ങൾ പ്രാദേശിക തലത്തിൽ ചർച്ച ചെയ്യുന്നതിനായി കോഴിക്കോട് ജില്ലയിലെ ലോറി ഉടമകളും, തൊഴിലാളികളും ,ട്രാൻസ്പോപോർട്ട് ഏജൻ്റുമാരും ഈ വരുന്ന തിങ്കളാഴ്ച (6/09/2021)ന് പകൽ മൂന്നുമണിക്ക് കോഴിക്കോട് മൂഴിക്കൽ
ചില്ലിസ് റെസ്റ്റോറൻ്റിൽ ഒത്തുചേർന്ന് വിഷയം ചർച്ച ചെയ്യുന്നു.
ഈ യോഗത്തിലേക്ക് കോഴിക്കോട് ജില്ലയിലെ ലോറി ഉടമകളും തൊഴിലാളികളും ട്രാൻസ്‌പോർട് ഏജന്റ്മാരും പങ്കെടുക്കണമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
ഷാജു അൽമന,
ലോറി ഓണസ് ഫെഡറേഷൻ
ജില്ല സെക്രട്ടറി
+9196331 23456
Tags:
Local News
