Trending

ലോക്ക്ഡൗൺ ദിനത്തിൽ തലസ്ഥാനത്ത് അമിത വഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം.


തിരുവനന്തപുരം:ലോക്ക്ഡൗൺ ദിനമായ ഇന്നലെ തലസ്ഥാനത്ത് അമിത വഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മുട്ടത്തറ-കല്ലുമൂട് ബൈപ്പാസ് മേൽപ്പാതയിൽ കാർ ബൈക്കിൽ ഇടിച്ച് ബൈക്ക്‌ യാത്രക്കാരൻ മരിച്ചു. നിയന്ത്രണംവിട്ട കാർ ബൈപ്പാസിലെ ഡിവൈഡറിലേക്കു പാഞ്ഞുകയറി മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികന്റെ ഇടതുകൈ അറ്റു തെറിച്ചു. അപകടത്തിനിടയാക്കിയ കാറിൽനിന്ന് ഇറങ്ങിയോടിയ ആറ്റിങ്ങൽ സ്വദേശികളായ മൂന്നു പേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു.പോത്തൻകോട് അയിരൂപ്പാറ പാറവിളാകം സൂര്യാഭവനിൽ സുനിൽ കുമാറിന്റെയും മോളിയുടെയും മകൻ സൂരജ് എസ്.(23) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. തിരുവല്ലത്തുനിന്ന് ഈഞ്ചക്കൽ ഭാഗത്തേക്കു പോകുകയായിരുന്നു കാറും ബൈക്കും. നഴ്‌സിങ് വിദ്യാർഥിനിയായ ഭാര്യ മിഥുനയെ തിരുവല്ലത്തെ നഴ്‌സിങ് സ്കൂളിലാക്കിയ ശേഷം തിരികെ പോത്തൻകോട്ടുള്ള വീട്ടിലേക്കു മടങ്ങുകയായിരുന്നു സൂരജ്. ഇതിനിടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് 100 മീറ്ററോളം നിരങ്ങി നീങ്ങി. കാറിന്റെ ഒരു വശം പൂർണമായും തകർന്നു.ഇറങ്ങിയോടിയ കാർയാത്രക്കാരെ ജനക്കൂട്ടം പിന്തുടർന്നു പിടികൂടി തടഞ്ഞുവച്ചു.കാറോടിച്ചിരുന്ന ആറ്റിങ്ങൽ മൂന്നുമുക്ക് സ്വദേശി ബ്രൗൺ(52), സഹോദരങ്ങളായ ബിനു രാജു(36), വിമൽ രാജു(33) എന്നിവരെയാണ് ഫോർട്ട് പോലീസ് അറസ്റ്റുചെയ്തത്. ഇവർ മദ്യപിച്ചിരുന്നോയെന്നു പരിശോധിക്കുന്നതായി പോലീസ് പറഞ്ഞു. ചീറ്റ പട്രോളിങ്ങിലെ പോലീസുകാരാണ് ഇവരെ ഫോർട്ട് പോലീസ് സ്റ്റേഷനിലെത്തിച്ചത്. ഇവരുടെ വാഹനത്തിൽനിന്ന് ഒരാൾ മദ്യക്കുപ്പികളെടുത്തുമാറ്റിയതായി നാട്ടുകാർ പോലീസിനു വിവരം നൽകി. ഫോർട്ട് പോലീസ് സ്ഥലത്തെത്തി ഉടൻതന്നെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും അപകടസ്ഥലത്തുതന്നെ സൂരജ് മരിച്ചിരുന്നു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post