കിഴക്കമ്പലം : പ്രഭാത സവാരിക്കിറങ്ങിയ രണ്ട് വീട്ടമ്മമാര്‍ കാറിടിച്ച് മരിച്ചു. കാറിലുണ്ടായിരുന്ന ഡോക്ടര്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. എറണാകുളം കിഴക്കമ്പലം പഴങ്ങനാടാണ് സംഭവം. പഴങ്ങനാട് സ്വദേശിനികളായ സുബൈദ (48),നസീമ (48) എന്നിവരാണ് കാറിടിച്ച് മരിച്ചത്. കാറിലുണ്ടായിരുന്ന പൂക്കാട്ട് പടി സ്വദേശിനിയായ ഡോ.സ്വപ്‌ന (50)യാണ് ഹൃദയാഘാതം മൂലം മരിച്ചത്.
ഇന്ന് പുലര്‍ച്ചെ ആറിനായിരുന്നു സംഭവം. കടുത്ത തലവേദനയും ദേഹാസ്വാസ്ഥ്യവുമുണ്ടായതിനെ തുടര്‍ന്ന് ഡോ.സ്വപ്നയെ ആശുപത്രിയിലെത്തിക്കാന്‍ പോകുന്നതിനിടെയായിരുന്നു അപകടം. നടക്കുകയായിരുന്ന സുബൈദയും നസീമയും പഴങ്ങനാട് കൊടുംവളവിലെത്തിയപ്പോഴാണ് വേഗതയിലെത്തിയ കാറിടിച്ചത്. സുബൈദയും നസീമയെയും ഡോ.സ്വപ്‌നയെയും തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സ്ഥലത്ത് പൊലിസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു വരുന്നു.
Tags:
Obituary

