Trending

ദേശീയ പാതയിൽ നവീകര പ്രവൃത്തി നടക്കുന്ന പുല്ലാഞ്ഞിമേട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സന്ദർശിച്ചു.


താമരശ്ശേരി: നിരവധി പരാതികൾക്കൊടുവിൽ നവീകരണ പ്രവൃത്തി ആരംഭിച്ച താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേട് വളവ് മന്ത്രി മുഹമ്മദ് റിയാസ് സന്ദർശിച്ചു.



സ്വകാര്യ വ്യക്തി.സ്ഥലം വിട്ടു നൽകാൻ തയ്യാറായാൽ നിലവിലെ വളവ് നിലവിലെ പ്രവൃത്തിക്കൊപ്പം തന്നെ നേരെയാക്കാൻ
 സാധിക്കുമെന്നും, അതിൻ്റെ സാധ്യത ആരായാനും മന്ത്രി നിർദ്ദേശം നൽകി.ഇതിനു വേണ്ടി എംഎൽഎ ലിൻ്റോ ജോസഫ് സ്ഥലമുടയുമായി സംസാരിക്കും.

താമരശ്ശേരി മുതൽ അടിവാരം വരെ യുള്ള റോഡിലെ കുഴികൾ അടിയന്തിരമായി അടച്ച് അറ്റകുറ്റപ്പണികൾ നടത്താനും മന്ത്രി നിർദ്ദേശം നൽകി.
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും, രാഷ്ട്രീയ പാർടികളുടെ നേതാക്കളും, പൊതു പ്രവർത്തകരും അനുഗമിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post