Trending

ഗർഭിണികൾക്ക് പോഷകാഹാര കിറ്റുകൾ വിതരണം ചെയ്തു.




താമരശ്ശേരി: കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ഐ എച് ആർ ഡി താമരശ്ശേരി എൻ എസ് എസ് യുനിറ്റിൻെറ നേതൃത്വത്തിൽ താമരശ്ശേരി, കട്ടിപ്പാറ ഗ്രാമ പഞ്ചായത്തുകളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഗർഭിണികളായ സ്ത്രീകൾക്ക് പോഷകാഹാര കിറ്റുകൾ വിതരണം ചെയ്തു.


 മിനിസ്ട്രി ഓഫ് വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് നിർദ്ദേശിച്ച പോഷൻ മാഹ് എന്ന പദ്ധതിയുടെ ഭാഗമായാണ്  ഈ പരിപാടി നടപ്പിലാക്കിയത്.


 പ്രവർത്തനങ്ങളുടെ ഉദഘാടനം താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജെ ടി. അബ്ദുറഹ്മാൻ നിർവഹിച്ചു. പ്രിൻസിപ്പാൾ  ഡോ.രാധിക.കെ.എം അധ്യക്ഷം വഹിച്ചു. പ്രോഗ്രാം ഓഫീസർ അജ്‌മൽ.പിപി, പി ടി എ വൈസ് പ്രസിഡന്റ് സത്താർ പള്ളിപ്പുറം യൂണിറ്റ് സെക്രട്ടറിമാരായ ഫിൽവ,അസ്‌ലം എന്നിവർ സംസാരിച്ചു.



T News

working in the field of advertising and printing

Post a Comment

Previous Post Next Post