Trending

പുരാവസ്തു തട്ടിപ്പ്; മോന്‍സനെ അറിയാമെന്ന് സുധാകരന്‍; മോന്‍സന്റെ വീട്ടില്‍ പലതവണ പോയിട്ടുണ്ട്


പുരാവസ്തു തട്ടിപ്പിലെ പ്രതി മോന്‍സനെ അറിയാമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മോന്‍സന്റെ വീട്ടില്‍ ഒരു ദിവസം പോലും താമസിച്ചിട്ടില്ലായെന്നും.ഡോക്ടര്‍ എന്ന നിലയില്‍ മാത്രമാണ് മോന്‍സനെ പരിചയമെന്നും ചികിത്സക്കാണ് വീട്ടില്‍ പോയിട്ടുള്ളതെന്നും സുധാകരന്‍ പറഞ്ഞു.

‘പ്രസിഡന്റ് ആയതിന് ശേഷം കെ പി സി സി ഓഫീസില്‍ വന്ന് മോന്‍സന്‍ കണ്ടിരുന്നു. ആറോ ഏഴോ തവണ മോന്‍സന്റെ വീട്ടില്‍ പോയിട്ടുണ്ട്. പരാതിയില്‍ പറയുന്ന ദിവസം മോന്‍സന്റെ വീട്ടില്‍ പോയിട്ടില്ലായെന്നും’ സുധാകരന്‍ പറഞ്ഞു. ഒരു കറുത്ത ശക്തി തന്നെ വേട്ടയാടുന്നുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

സുധാകരനോടൊപ്പമുള്ള മോന്‍സന്‍ മാവുങ്കലിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിരിന്നു. സുധാകരന് മോന്‍സനുമായുള്ള ബന്ധം പുറത്തുവിട്ടത് പരാതിക്കാരാണ്. സുധാകരനെ മോന്‍സന്‍ ചികിത്സിച്ചെന്നും പരാതിക്കാര്‍ വെളിപ്പെടുത്തി. കോസ്മറ്റോളജിസ്റ്റ് എന്ന് പറഞ്ഞായിരുന്നു സുധാകരനെ ഇയാള്‍ ചികിത്സിച്ചിരുന്നത്.

മോന്‍സന് വേണ്ടി സുധാകരന്‍ ദില്ലിയില്‍ ഇടപെടലുകള്‍ നടത്തിയിരുന്നതായും പരാതിക്കാര്‍ പറയുന്നു. പത്ത് ദിവസം താമസിച്ചായിരുന്നു ചികിത്സ. സുധാകരന്റെ സാന്നിധ്യത്തില്‍ മോന്‍സന് പണം നല്‍കിയതായും പരാതിക്കാര്‍ പറഞ്ഞു. 25 ലക്ഷം രൂപയാണ് നല്‍കിയതെന്നും പരാതിക്കാര്‍ വെളിപ്പെടുത്തി

T News

working in the field of advertising and printing

Post a Comment

Previous Post Next Post