Trending

പന്നൂരില്‍ വയോധികനെ തെങ്ങിന് മുകളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


കിഴക്കോത്ത്: പന്നൂരില്‍ വയോധികനെ തെങ്ങിന് മുകളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കട്ടില്‍കുന്ന് പ്രദേശത്തെ പറമ്പിലെ തെങ്ങിന്‍ മുകളിലാണ് അജ്ഞാതനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

നരിക്കുനി ഫയര്‍ഫോഴ്സ് എത്തി നാട്ടുകാരുടെ സഹായത്തോടെ ഏറെ സാഹസികമായാണ് മൃതദേഹം താഴെ ഇറക്കിയത്. കൊടുവള്ളി പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി. ഇയാളെ തിരിച്ചറിയുന്നവര്‍ കൊടുവള്ളി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post