Trending

റോട്ടറി താമരശ്ശേരി ഹൃദയ ദിനം ആചരിച്ചു




താമരശ്ശേരി :റോട്ടറി ക്ലബ്ബ് ഓഫ് താമരശ്ശേരി, ഗവൺമെൻറ് താലൂക്ക് ഹോസ്പിറ്റൽ താമരശ്ശേരിയുടെ സഹകരണത്തോടെ ലോക ഹൃദയ ദിനം ആചരിച്ചു.
റോട്ടറി  3204  താമരശ്ശേരി ക്ലബ്ബ് പ്രസിഡണ്ട് വിജോഷ്  കെ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലബ് മെമ്പറും താമരശ്ശേരി താലൂക്ക് ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോ.   കേശവനുണ്ണി പരിപാടി ഉദ്ഘാടനം ചെയ്തു.
ഒരു രാജ്യം ഒരു ദിവസം ഒരു മില്ല്യൻ പേർ രക്ത പരിശോധന നടത്തുക എന്ന ആഹ്വാനം ചെയ്താണ് ഇത്തവണത്തെ ലോക ഹൃദയദിനം റോട്ടറി ക്ലബ്ബ് ആചരിച്ചത്. താമരശ്ശേരി താലൂക്ക്  ആശുപത്രി പരിസരത്ത്  നടത്തിയ ചടങ്ങിൽ  താലൂക്ക് ആശുപത്രി  ആർ എം ഓ  ഹൃദയ ദിന സന്ദേശം നൽകി.

താമശ്ശേരി റോട്ടറി ക്ലബ് മെമ്പർമാരായ  ഡോക്ടർ ജോർജ് അലക്സ്, ജോജി ജോൺ, മാർട്ടിൻ തോമസ്, ശ്രീപാൽ കെ സി, മോഹനൻ തുടങ്ങിയവർ  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഇരുന്നൂറോളം ടെസ്റ്റുകളാണ് നടത്തിയത്, താലൂക്ക് ആശുപത്രിയിൽ എത്തിയ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ടെസ്റ്റുകൾ ഏറെ ഉപകാരപ്രദമായി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post