ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടിയതായി കേന്ദ്ര ധനകാര്യമന്ത്രാലയം അറിയിച്ചു.
സാധാരണഗതിയിൽ ജൂലൈയിൽ അവസാനിക്കുന്ന സമയപരിധി കോവിഡ് വ്യാപനത്തെ തുടർന്ന് ഈ മാസം 30 വരെ നീട്ടിയിരുന്നു.
ഇതാണ് വീണ്ടും മൂന്നു മാസം കൂടി നീട്ടിയത്.
2021-22 വർഷത്തെ ആദായനികുതി റിട്ടേണും വിവിധ ഓഡിറ്റ് റിപ്പോർട്ടുകളും സമർപ്പിക്കുന്നതിൽ നികുതിദായകരും ഓഹരി ഉടമകളും നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2021 ഡിസംബർ 31 വരെ നീട്ടിയതായി ധനകാര്യമന്ത്രാലയം ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.
