Trending

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ പെയിന്റിംങ് തൊഴിലാളി മുങ്ങിമരിച്ചു


മീനച്ചിലാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ പെയിന്റിംങ് തൊഴിലാളി മുങ്ങിമരിച്ചു. കവീക്കുന്ന് ഇളംന്തോട്ടം വട്ടമറ്റത്തില്‍ പരേതനായ ബേബി മാത്യുവിന്റെ മകന്‍ ബിബിന്‍ (33) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് മീനച്ചിലാറ്റില്‍ മൂന്നാനി കുളിക്കടവിലാണ് അപകടം.

സുഹൃത്തിനൊപ്പം നീന്തുന്നതിനിടെ മറുകരയെത്താറായപ്പോള്‍ യുവാവ് മുങ്ങിത്താഴുകയായിരുന്നു. മുങ്ങിത്താഴ്ന്ന ബിബിനെ സുഹൃത്ത് ജോബി ഉടന്‍തന്നെ കരക്കെത്തിച്ചു. സ്ഥലത്തെത്തിയ പാലാ ഫയര്‍ഫോഴ്സ് പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ദ്ധ ചികിത്സയ്ക്കായി ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം പിന്നീട് കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളി സെമിത്തേരിയില്‍. അമ്മ: ലിസി സഹോദരങ്ങള്‍: ലിബിന്‍, എബിന്‍.

T News

working in the field of advertising and printing

Post a Comment

Previous Post Next Post