Trending

കിളിമാനൂർ കാരേറ്റ് വാഹനാപകടം



കിളിമാനൂർ കാരേറ്റ് വാഹനാപകടം.
നിയന്ത്രണം വിട്ട കാർ ലോറിയിൽഇടിച്ചാണ് അപകടമുണ്ടായത്. കാരേറ്റ് ഭാഗത്ത് നിന്നും വന്ന കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ലോറി സമീപത്ത് ഉണ്ടായിരുന്ന രണ്ടു കാറുകളിൽ ഇടിക്കുകയും ഒരു കാർ അടുത്ത കടയിലേയ്ക്ക് ഇടിച്ചു കയറുകയും ചെയ്തു. കിളിമാനൂർ ഭാഗത്ത് നിന്നും വരികയായിരുന്നു ഇരുമ്പ് കമ്പി കയറ്റിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്..



അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിയ്ക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ റോഡിൽ പതിച്ചു. കിളിമാനൂർ പോലീസും വെഞ്ഞാറമൂട് ഫയർ ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി
T News

working in the field of advertising and printing

Post a Comment

Previous Post Next Post