Trending

നട്ടെല്ലിന് ഓപറേഷന് വേണ്ടി തുക കണ്ടെത്താൻ നട്ടോട്ടമോടുന്ന യുവതിക്ക് കോവിഡ് കാലത്ത് ജപ്തി നോട്ടീസ്, എന്തു ചെയ്യുമെന്നറിയാതെ ലസിത. കരുണ കാണിക്കാതെ താമരശ്ശേരി പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്ക്.


താമരശ്ശേരി: താമരശ്ശേരി ചുങ്കം KSEB ഓഫീസിന് മുൻവശം ചെറിയ സ്പെയർ പാർട്ട്സ് കട നടത്തി വരുന്ന ലസിതക്കാണ് താമരശ്ശേരി പ്രാഥമിക കാർഷിക ഗ്രാമ വികസന ബേങ്കിൽ നിന്നും ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്.



2016-17ൽ ലസിത തൻ്റെ ഭൂമി പണയപ്പെടുത്തി ബേങ്കിൽ നിന്നും ആറു ലക്ഷം രൂപ വാഴ്പ എടുത്തിരുന്നു, കച്ചവട ആവശ്യത്തിനും മറ്റ് ബാധ്യതകൾ തീർക്കാനുമായിരുന്നു ലോൺ എടുത്ത് .എന്നാൽ തിരിച്ചടവ് നടത്തി വരുന്നതിനിടെ തൻ്റെ നട്ടെല്ലിന് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായി, ഇതോടെ തിരിച്ചടവ് അടവ് മുടങ്ങി ഓപ്പറേഷൻ ചെയ്യണമെന്ന് മുക്കം KMCT യിലെ ഡോക്ടർമാർ നിർദേശിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം സാധിച്ചിരുന്നില്ല. തുടർന്ന് കാട്ടികുളത്തുള്ള വൈദ്യൻ്റെ നാടൻ ചികിത്സയാണ് തുടരുന്നത്.കൂലിപ്പണിക്കാരനായ ഭർത്താവും പഠിച്ചു കൊണ്ടിരിക്കുന്ന രണ്ട് കുട്ടികളുമടങ്ങിയതാണ് കുടുംമ്പം.

ചുങ്കത്തെ തൻ്റെ കടയിലെ കസേരയിൽ ഇരിക്കാൻ പോലും സാധാകാത്തതിനാൽ നടുവേദന കൂടുമ്പോൾ കടയിലെ നിലത്ത് കിടന്നാണ് ആശ്വാസം കാണുന്നത്.
യാതൊരു നിർവ്വാഹവും ഇല്ലാത്തത് കൊണ്ടാണ് ഈ അവസ്ഥയിലും കടയിൽ വരുന്നതെന്ന് ലസിത പറഞ്ഞു.

ഇടക്കെല്ലാം തൻ്റെ കൈവശം ലഭിച്ചിരുന്ന തുകകൾ ബാങ്കിൽ അടച്ചിരുന്നതായും ലസിത പറഞ്ഞു.

വാഴ്പയെടുത്ത 6 ലക്ഷം രൂപയിൽ തിരിച്ചടച്ച തുക കഴിച്ച് പലിശയും, പിഴപലിശയുമടക്കം 908702 രൂപ 15 ദിവസത്തിനകം ബാങ്കിൽ തിരിച്ചടച്ചില്ലെങ്കിൽ ഈടായി നൽകിയ ഭൂമി ജപ്തി ചെയ്യുമെന്നാണ് താമരശ്ശേരി പ്രഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് സ്പെഷൽ സെയിൽസ് ഓഫീസർ അയച്ച നോട്ടീസിൽ പറയുന്നത്. സപ്തംമ്പർ 20 നാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

തൻ്റെ അസുഖം കാരണവും, കോവിഡ് നിയന്ത്രണങ്ങൾ മൂലവും കട തുറക്കാൻ പറ്റാതെ വന്നതാണ് തിരിച്ചടവ് മുടങ്ങാൻ കാരണമെന്നും ,പലിശയയിൽ ഇളവ് ചെയ്തു ഗഡുക്കളായി തിരിച്ചടക്കാനോ, അല്ലെങ്കിൽ സ്ഥലം വിൽപന നടക്കുന്നതു വരെ കാത്തിരിക്കാനോ ബാങ്ക് അധികൃതർ സൻമനസ്സ് കാണിച്ച് കോവിഡ് കാലത്ത് ജപ്തി നടപടി ഒഴിവാക്കി തരണമെന്ന് മാത്രമാണ് ലസിതയുടെ ആവശ്യം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post