പനാജി: മറാത്തി നടി ഈശ്വരി ദേശ് പാണ്ഡെയ്ക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. കാർ പുഴയിൽ വീണതിനെ തുടർന്ന് ഡോർ ലോക്കായതോടെ നടി മുങ്ങി മരിക്കുകയായിരുന്നു. നടിക്കൊപ്പമുണ്ടായിരുന്ന പ്രതിശ്രുത വരൻ ശുഭം ഡെഡ്ജും മരിച്ചു. ബാഗ - കലാൻഗൂട്ട് പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിയുകയായിരുന്നു.
അർപോറ ഗ്രാമത്തിനടുത്തെ ഇടുങ്ങിയ റോഡിൽ വച്ചാണ് തിങ്കഴാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിയുകയായിരുന്നു. പാലത്തിൽ ഇടിച്ച് കാർ പുഴയുടെ ആഴത്തിലേക്ക് പതിച്ചു. ഡോർ ലോക്കായതിനെ തുടർന്ന് ഇരുവരും അതിൽ കുടുങ്ങി. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി പോലീസ് പറഞ്ഞു
അടുത്തമാസം ഇരുവരുടെയും വിവാഹനിശ്ചയം നടക്കാനിരിക്കെയാണ് അപകടം. അവധി ആഘോഷിക്കാനായി ഇരുവരും ഗോവയിലേക്ക് പോയതായിരുന്നു.
Tags:
Obituary

