കമ്പളക്കാട് ഉദ്ഗാദ് നഗറിൽ താമസിക്കുന്ന പള്ളിപറമ്പൻ ഷൈജലിന്റെ മകൻ സയാ നെയാണ് കാറിൽ വന്ന രണ്ടംഗസംഘം തട്ടികെണ്ടു പോകാൻ ശ്രമിച്ചത്. കുട്ടി ഭയന്ന് കുതറിയോടിയതോടെ സംഘം കാറെടുത്ത് രക്ഷപ്പെട്ടു. കറുത്ത മാരുതി ഒമ്നി വാനിലാണ് സംഘം വന്നതെന്ന് കുട്ടി പറയുന്നു. കൂടാതെ കാറിന്റെ ഗ്ലാസ്സുകളെല്ലാം ചണ ചാക്കുകൾ കൊണ്ട് മറച്ചി രുന്നതായും കുട്ടി പറയുന്നുണ്ട്. കമ്പളക്കാട് പോലീസും,സ്പെഷ്യൽ ബ്രാഞ്ചും സംഭവം നടന്ന സ്ഥലത്തുള്ള ബാർബർ ഷോപ്പിലെ സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വോഷണം ആരംഭിച്ചു.
