Trending

അങ്കമാലിയില്‍ ടിപ്പറിന് പിന്നിൽ സ്കൂട്ടര്‍ ഇടിച്ച് നഴ്സ് മരിച്ചു




അങ്കമാലി: പൊടുന്നനെ ബ്രേക്കിട്ട ടിപ്പറിന് പിന്നിൽ ഇടിച്ച് കയറിയ സ്കൂട്ടർ യാത്രിക മരിച്ചു. അങ്കമാലി തുറവൂർ അയ്യമ്പിള്ളി വീട്ടിൽ സോയലിന്‍റെ  ഭാര്യ സുനിതയാണ് (35) മരിച്ചത്. മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രി സ്റ്റാഫ് നഴ്സാണ്.

മൂക്കന്നൂർ - തുറവൂർ റോഡിൽ ചുളപ്പുര ഭാഗത്ത് ബുധനാഴ്ച രാവിലെ 7.15ഓടെയാണ്​ അപകടം. ജോലിക്ക് പോകുകയായിരുന്നു സുനിത. മുന്നിൽ അതിവേഗം സഞ്ചരിക്കുകയായിരുന്ന ടിപ്പർ പെ​ട്ടെന്ന്​ ബ്രേക്കിട്ടതോടെ സുനിതയുടെ സ്കൂട്ടർ ടിപ്പറിന് പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. തലയും മുഖവും തകർന്ന് ചോര വാർന്നൊഴുകി അവശനിലയിലായ സുനിതയെ ഉടനെ എം.എ.ജി.ജെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

T News

working in the field of advertising and printing

Post a Comment

Previous Post Next Post