Trending

മകന്റെ ഓണ്‍ലൈന്‍ പഠനത്തിനുള്ള വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീലവീഡിയോ പങ്കുവെച്ച അച്ഛൻ അറസ്റ്റില്‍


ചെന്നൈ: മകന്റെ ഓണ്‍ലൈന്‍ പഠന ആവശ്യത്തിനുള്ള വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോകള്‍ പങ്കുവെച്ച പിതാവ് അറസ്റ്റിലായി. ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ ആവഡി സ്വദേശിയായ 39 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ അധികൃതരുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്

ആറാം ക്ലാസ് വിദ്യാര്‍ഥിയായ മകന്റെ ഓണ്‍ലൈന്‍ പഠനത്തിനായി ആരംഭിച്ച വാട്‌സാപ്പ് ഗ്രൂപ്പിലാണ് അച്ഛൻ അശ്ലീല വീഡിയോകള്‍ പങ്കുവെച്ചത്. ഓൺലൈൻ പഠനത്തിനായി സ്‌കൂള്‍ അധികൃതരാണ് വിദ്യാര്‍ഥികളെയും അവരുടെ രക്ഷിതാക്കളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം ആറാംക്ലാസുകാരന്റെ പിതാവിന്റെ നമ്പറില്‍നിന്ന് തുടരെ തുടരെ അശ്ലീലവീഡിയോകള്‍ ഗ്രൂപ്പിലേക്ക് പങ്കുവെക്കപ്പെടുകയായിരുന്നു. ഇതോടെ മറ്റുരക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ സമീപിച്ചു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ആവഡി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post