Trending

വീട്ടമ്മയ്ക്ക് അശ്ലീല വീഡിയോ അയച്ച യുവാവ് അറസ്റ്റില്‍


കൊച്ചി: വീട്ടമ്മയ്ക്ക് അശ്ലീല വീഡിയോ അയച്ച യുവാവ് അറസ്റ്റില്‍. മലയറ്റൂര്‍ കാടപ്പാറ കുടിക്കാലന്‍ കവല ഭാഗത്ത് തോട്ടന്‍കര വീട്ടില്‍ ബോബി തോമസ് (35) ആണ് അറസ്റ്റിലായത്. ഇയാളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴിയാണ് അശ്ലീല വീഡിയോ അയച്ചു കൊടുത്തത്. ഇതു സംബന്ധിച്ച് വീട്ടമ്മയുടെ പരാതിയിലാണ് കാലടി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കാലടി പോലീസ് സ്‌റ്റേഷനില്‍ ഗൂണ്ടാ ലിസ്റ്റില്‍ പെട്ടയാളാണ് ബോബി തോമസ് എന്ന് പോലിസ് പറഞ്ഞു. വിവിധ സ്‌റ്റേഷനുകളിലായി ഇരുപതോളം കേസുകളുണ്ട്. എസ്എച്ച്ഒ ബി സന്തോഷ്, എസ്‌ഐമാരായ സതീഷ് കുമര്‍, സി എ ഡേവിസ്, എഎസ്‌ഐ അബ്ദുള്‍ സത്താര്‍, എസ്‌സിപിഒ അനില്‍കുമാര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post