Trending

നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണം; എംഎല്‍എക്ക് നോട്ടീസ്



പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജിയില്‍ എംഎല്‍എക്ക് ഹൈക്കോടതി നോട്ടീസ്. തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കെപി മുഹമ്മദ് മുസ്തഫ നല്‍കിയ തെരഞ്ഞെടുപ്പ് ഹരജിയിലാണ് നോട്ടീസ്. ഹരജി ഒക്ടോബര്‍ നാലിന് പരിഗണിക്കും.

നജീബ് കാന്തപുരത്തോട് തടസ്സവാദം അറിയിക്കാനാണ് നിര്‍ദേശം നല്‍കിയത്. ജസ്റ്റിസ് കെ ഹരിപാലാണ് ഹരജി പരിഗണിക്കുക.

മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായ നജീബ് കാന്തപുരം 38 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തില്‍ വിജയിച്ചത്. എന്നാല്‍ 348 പോസ്റ്റല്‍ വോട്ടുകള്‍ അനുചിതമായി തള്ളികളഞ്ഞെന്നാണ് ഹരജിയില്‍ പറയുന്നത്. ഇത് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചെന്നും ഹരജിക്കാരന്‍ ഉന്നയിക്കുന്നു. പോസ്റ്റല്‍ വോട്ടില്‍ 300 വോട്ടെങ്കിലും തനിക്ക് ലഭിക്കുമായിരുന്നുവെന്നാണ് മുഹമ്മദ് മുസ്തഫയുടെ പ്രതീക്ഷ.


T News

working in the field of advertising and printing

Post a Comment

Previous Post Next Post