Trending

നാലുമാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചത് ശ്വാസംമുട്ടി; മാതാപിതാക്കളെ ചോദ്യം ചെയ്യും


കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന് പൊലീസ്. കുഞ്ഞ് മരിച്ചത് ശ്വാസമുട്ടിയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെ മാതാപിതാക്കളെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്. ഇവരെ തിങ്കളാഴ്ച തന്നെ ചോദ്യം ചെയ്യുമെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് കൂവപ്പള്ളി കളപ്പുരയ്‌ക്കല്‍ റിജോ കെ ബാബു- സൂസന്‍ ദമ്ബതികളുടെ ഏക മകന്‍ ഇഹാൻ മരിച്ചത്. അവശനിലയില്‍ കണ്ടെത്തിയ കുട്ടിയെ ദമ്പതികള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവ സമയത്ത് സൂസന്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് റിജോയെ വിളിച്ചുവരുത്തുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കുട്ടിയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് കണ്ടെത്തിയത്.

മാതാ പിതാക്കളെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളുവെവെന്ന് പോലീസ് പറഞ്ഞു. സൂസന് മാനസിക ആസ്വാസ്ഥ്യം ഉള്ളതായാണ് ബന്ധുക്കളില്‍ നിന്നും ലഭിക്കുന്ന വിവരം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post