Trending

ഓംലെറ്റിന് ഉപ്പ് കുറഞ്ഞു; ആശുപത്രി കാന്റീന്‍ ജീവനക്കാര്‍ക്ക് മര്‍ദനം


കോട്ടയം: ഭക്ഷണത്തില്‍ ഉപ്പ് കുറഞ്ഞതിനെ ചൊല്ലി ആശുപത്രി കാന്റീന്‍ ജീവനക്കാര്‍ക്ക് മര്‍ദനം. കാഞ്ഞിരപ്പള്ളി പാറത്തോട് ഹൈറേഞ്ച് ആശുപത്രി കാന്റീനില്‍ തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം നടന്നത്. ഭക്ഷണം കഴിക്കാനെത്തിയവര്‍ ജീവനക്കാരെ മര്‍ദിക്കുകയായിരുന്നു. ജീവനക്കാരെ മര്‍ദിക്കുകയും കാന്റീനിലെ ഉപകരണങ്ങള്‍ നശിപ്പിച്ചതായും പരാതിയുണ്ട്.

കാന്റീനില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ ആദ്യം ഇരുന്നുകഴിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് ഓംലെറ്റിന് ഉപ്പ് കുറഞ്ഞെന്ന് ആരോപിച്ച് ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് സംഘര്‍ഷത്തിനിടയാകുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തില്‍ ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഘര്‍ഷത്തിനിടെ ആശുപത്രി ജീവനക്കാരായ ഇടക്കുന്നം മ്ലാവത്ത് തൗഫീഖ്(42), സഹോദരന്‍ ഹാരിസ്(35), പെരിയാര്‍ വട്ടപ്പറമ്പില്‍ ജയറാം(47), തെക്കനേത്ത് ഷാജഹാന്‍(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post