മലപ്പുറം:താമസസ്ഥലത്ത് നിന്ന് സുഹൃത്തുക്കളുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച യുവാവ് പിടിയില്‍ .മലപ്പുറം കൊണ്ടോട്ടി കവളത്തും ഭാഗം, രാമച്ചന്‍ പറമ്പില്‍ വീട്ടില്‍ ഹസ്‌നി മുബാറക്ക് (31) നെയാണ് ആലുവ പോലിസ് അറസ്റ്റ് ചെയ്തത്. മുട്ടത്ത് ഒരു ഹോട്ടലിലെ ജീവനക്കാരനാണ് ഇയാള്‍. മുട്ടത്ത് വാടകക്ക് താമസിക്കുന്ന പ്രതി കൂടെ താമസിക്കുന്നവരുടെ പണവും , ഫോണുമാണ് കവര്‍ന്നത്.
ജോലി ചെയ്യുന്ന ഹോട്ടലിലെ മേശവലിപ്പില്‍ നിന്നും പണമെടുത്തിട്ടുണ്ട്. ഹസ്‌നി മുബാറക്കിനെതിരെ കൊണ്ടോട്ടി പോലിസ് സ്റ്റേഷനിലും മോഷണക്കേസുണ്ട്. എസ്.ഐ.മാരായ ശിവാസ്, സക്കറിയ. എ.എസ്.ഐമാരായ കൃഷ്ണന്‍ , ബിനോജ് ഗോപാലകൃഷ്ണന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.