ചരക്കുവാഹനങ്ങളിൽ കേരളത്തിലേക്ക് കയറ്റിയിറക്കുന്ന ലോറികളിൽനിന്നും അന്യായമായി ഈടാക്കുന്ന അട്ടിക്കൂലി, മറിക്കൂലി, ചായപൈസ തുടങ്ങിയ പേരിലുള്ള സംഖ്യകൾ ചരക്കുമായി യാതൊരു ബന്ധവുമില്ലാത്ത ലോറി ഉടമകൾ ഇനിമേൽ നല്കില്ലെന്നും അതാതു ചരക്കുടമകളിൽ നിന്നോ ചരക്കയക്കുന്ന ആളിൽനിന്നോ ഈടാക്കണമെന്നും ലോറി ഓണേഴ്സ് വെൽഫെയർ ഫെഡറേഷൻ ആവശ്യപ്പെട്ടു. 1978 ലെ ചുമട്ടുതൊഴിലാളി നിയമത്തിന് വിരുദ്ധമായി നിലനില്ക്കുന്ന ഇത്തരം കൂലികൾ അവസാനിപ്പിക്കുന്നതിന് ബന്ധപ്പെട്ട അധികൃതർ മുൻകൈ എടുക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു. 2021 ഒക്ടോബർ 1 മുതൽ കേരളത്തിലേക്ക് കയറ്റുന്ന ലോഡുകൾക്കും കേരളത്തിൽ ഇറക്കുന്ന ലോഡുകൾക്കും മേല്പറഞ്ഞ ചെലവുകൾ ലോറി ഉമടകൾ വഹിക്കുന്നതല്ല എന്നും കേരള സ്റ്റേറ്റ് ലോറി ഓണേഴ്സ് വെൽഫെയർ ഫെഡറേഷൻ അറിയിക്കുന്നു. നിലവിൽ ഇന്ത്യയുടെ നാനാഭാഗത്തുനിന്നും ചെലവുകളില്ലാതെ ലോഡുകൾ കയറ്റാനും ഇറക്കാനും ആരംഭിച്ചിട്ടുണ്ട്. അത്തരം ലോഡുകൾക്ക് അതേ പരിഗണന തന്നെ നല്കേണ്ടതാണ്.
Tags:
Latest News
