Trending

ലക്കിടി വളവിൽ കനത്ത മണ്ണിടിച്ചിൽ; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം.*



താമരശ്ശേരി: ദേശീയ പാതയിൽ പൂക്കോട് വെറ്ററിനറി സർവകലാശാലക്ക്​ സമീപം ലക്കിടി വളവിൽ ഇടിഞ്ഞ ഭാഗം നികത്തുന്നതിനിടെ മുകളിൽനിന്നും കനത്ത തോതിൽ മണ്ണും കല്ലും മരങ്ങളും താഴേക്ക് പതിക്കുന്നത്​ ഗതാഗത്തിന് ഭീഷണിയായി. മീറ്ററുകൾ നീളത്തിലാണ് 50 അടിയോളം ഉയരത്തിൽനിന്നും മണ്ണും കല്ലും റോഡിലേക്ക്​ പതിക്കുന്നത്. 

നിരവധി മരങ്ങൾ താഴേക്ക് പതിക്കാൻ തക്ക വിധത്തിൽ ഭീഷണിയായി നിൽക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈത്തിരി പൊലീസ് സ്ഥലത്തുണ്ട്. വൺവേ ആയിട്ടാണ് വാഹനങ്ങൾ കടത്തിവിടുന്നത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post