Trending

നിപ വൈറസ് ബാധിച്ച് മരിച്ച പന്ത്രണ്ട് വയസുകാരന്‍റെ മൃതദേഹം സംസ്കരിച്ചു.

 
കോഴിക്കോട്പ: നിപ വൈറസ് ബാധിച്ച് മരിച്ച പന്ത്രണ്ട് വയസുകാരന്‍റെ മൃതദേഹം സംസ്കരിച്ചു.
കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ കണ്ണംപറമ്പ് ഖബറിസ്ഥാനിലാണ് മൃതദേഹം സംസ്കരിച്ചത്. ബന്ധുക്കളിൽ ചിലരും ആരോഗ്യവകുപ്പ് അധികൃതരും സന്നദ്ധ സംഘടന പ്രവർത്തകരും ഉൾപ്പെടെ 10ൽ താഴെ ആളുകൾ മാത്രമാണ് ഖബറടക്കച്ചടങ്ങിൽ പങ്കെടുത്തത്.

അ​തേ​സ​മ​യം, കോ​ഴി​ക്കോ​ട് ര​ണ്ട് പേ​ർ​ക്ക് കൂ​ടി നി​പ രോ​ഗ ല​ക്ഷ​ണ​മു​ണ്ട്. 158 പേ​രാ​ണ് സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​ത്. 20 പേ​ർ പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ണ്ട്. നി​പ ബാ​ധി​ക്കു​ന്ന​വ​രെ പ്ര​ത്യേ​ക വാ​ർ​ഡി​ലേ​ക്ക് മാ​റ്റും.

 

 
കോ​ഴി​ക്കോ​ട് നി​പ ബാ​ധി​ച്ച് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​യി​രു​ന്ന കു​ട്ടി ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് പു​നെ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ന്ന് ഫ​ലം ല​ഭി​ച്ച​ത്. കു​ട്ടി​യു​ടെ മൂ​ന്ന് സാ​മ്പി​ളു​ക​ളും പോ​സി​റ്റീ​വാ​ണെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

രോ​ഗം പ​ട​രാ​തി​രി​ക്കാ​നു​ള്ള എ​ല്ലാ മു​ൻ ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ് അ​റി​യി​ച്ചു. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് നി​പ വൈ​റ​സ് വീ​ണ്ടും സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര സം​ഘം ഉ​ട​ൻ കേ​ര​ള​ത്തി​ലെ​ത്തും
T News

working in the field of advertising and printing

Post a Comment

Previous Post Next Post