Trending

ഭക്ഷണം കഴിക്കാൻ പണമോ, ജോലിയോ ഇല്ല;ജയിലിൽ പോകാൻ പൊലീസ് ജീപ്പ് തകർത്ത് യുവാവ്.


ഭക്ഷണം കഴിക്കാൻ നിവർത്തിയില്ലാതെയായതോടെ ജയിലിൽ പോകാൻ യുവാവ് പൊലീസ് ജീപ്പിന് കല്ലെറിഞ്ഞു. ആറ്റിങ്ങൽ അയിലം സ്വദേശി ബിജു(29)വാണ് അറസ്റ്റിലായത്. കല്ലേറിൽ ജീപ്പിന്റെ ചില്ല് തകർന്നു. ഇത് രണ്ടാം തവണയാണ് ബിജു പൊലീസ് ജീപ്പിന് കല്ലെറിയുന്നത്. ആറ് മാസം മുൻപ് സമാനമായ രീതിയിൽ സ്റ്റേഷനു മുന്നിൽ പാർക്ക് ചെയ്തിരുന്ന പൊലീസ് ജീപ്പ് എറിഞ്ഞ് തകർത്ത ബിജുവിനെ പിടികൂടി ജയിലിൽ അടച്ചിരുന്നു.

പുറത്തിറങ്ങിയ തനിക്ക് ജോലി ലഭിച്ചില്ല. ഭക്ഷണം കഴിക്കുന്നത് വരെ പ്രതിസന്ധിയിലായതോടെയാണ് വീണ്ടും ജയിലിലേക്ക് തന്നെ മടങ്ങാൻ തീരുമാനിച്ചതെന്ന് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post