Trending

ഒരു മാസം ഒരേ പി പി ഇ കിറ്റ്: ഐ സി എം ആര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച സ്വകാര്യ ലാബ് പൂട്ടിച്ചു


തുടര്‍ച്ചയായി ഒരു മാസം ഒരേ പി പി ഇ കിറ്റ് ഉപയോഗിച്ച സ്വകാര്യ ലാബിനെതിരെ നടപടി. കൊച്ചിയിലെ കൊച്ചിന്‍ ഹെല്‍ത്ത് കെയര്‍ ലാബ് ജില്ലാ ഭരണകൂടം അടപ്പിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഗുരുതര അനാസ്ഥ കണ്ടെത്തിയത്.

ലാബ് ഉടമ വൈറ്റില സ്വദേശി ജയകൃഷ്ണനെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതും പരിഗണനയിലാണെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. ഐ സി എം ആര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നു ലാബ് പ്രവര്‍ത്തിച്ചിരുന്നതെന്നും കളക്ടര്‍ പറഞ്ഞു.

കൊച്ചിയിലെ മറ്റ് സ്വകാര്യ ലാബുകളിലും കളക്ടറുടെ നേതത്വത്തില്‍ പരിശോധന നടന്നു. കൊവിഡ് പരിശോധന ഫലം സമയബന്ധിതമായി നല്‍കാത്തതും തെറ്റായ വിവരങ്ങള്‍ നല്‍കുന്നതുമായ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി എടുത്തിട്ടുണ്ട്

T News

working in the field of advertising and printing

Post a Comment

Previous Post Next Post