Trending

നെയ്യാർ ഡാമിൽ ബൈക്ക് റേസിംഗ് നടത്തിയ യുവാവിൻ്റെ കാല് അപകടത്തിൽപ്പെട്ട് ഒടിഞ്ഞു തൂങ്ങി.


തിരുവനന്തപുരം: നെയ്യാർ ഡാമിൽ ബൈക്ക് റേസിംഗ് നടത്തിയ യുവാവിൻ്റെ കാല് അപകടത്തിൽപ്പെട്ട് ഒടിഞ്ഞു തൂങ്ങി. റോഡിലൂടെ കടന്നു പോയ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വട്ടിയൂർക്കാവ് സ്വദേശി ഉണ്ണികൃഷ്ണൻ്റെ കാലാണ് ബൈക്ക് റേസിംഗിനിടെയുണ്ടായ അപകടത്തിൽ ഒടിഞ്ഞു തൂങ്ങിയത്.  ബൈക്കിൽ അമിത വേഗതയിൽ ഓടിച്ചു വന്ന ഉണ്ണികൃഷ്ണൻ അതുവഴി കടന്നു പോയ മറ്റൊരു ബൈക്കിനെ മറികടന്ന് മുന്നോട്ട് കയറുകയും പെട്ടെന്ന് റോഡിന് നടുവിലേക്കായി വണ്ടി വെട്ടിച്ചെടുക്കുകയും ചെയ്തു. ഇതോടെ പിന്നാലെ വന്ന ബുള്ളറ്റ് ഉണ്ണികൃഷ്ണൻ്റെ ബൈക്കിലേക്ക് ഇടിച്ചു കേറുകയും രണ്ട് വണ്ടികൾക്കിടയിൽപ്പെട്ട ഇയാളുടെ കാൽ ഒടിഞ്ഞു തൂങ്ങുകയുമായിരുന്നു. ബുള്ളറ്റിലുണ്ടായിരുന്ന രണ്ട് യാത്രക്കാർ ചേർന്ന് ഉണ്ണികൃഷ്ണനെ തല്ലി ഇയാളുടെ കൂട്ടുകാർ ഓടിയെത്തി രക്ഷപ്പെടുത്തി. ഉണ്ണികൃഷ്ണനടക്കം ഏഴ് ചെറുപ്പക്കാരാണ് നെയ്യാർ ഡാം റിസർവോയറിനോട് ചേർന്നുള്ള റോഡിൽ റേസിംഗ് നടത്തിയതെന്നാണ് വിവരം
T News

working in the field of advertising and printing

Post a Comment

Previous Post Next Post