Trending

ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചു, ലോറി കത്തി നശിച്ചു,സംഭവം പാലക്കാട് ആലത്തൂരിൽ




ആലത്തൂർ ദേശീയപാതയിൽ ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടിത്തെറിച്ച് അപകടം, പ്ലൈവുഡ് ലോറി പൂർണമായും അഗ്നിക്കിരയായി. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ആലത്തൂർ സ്വാതി ജംഗ്ഷൻ സിഗ്‌നലിൽ ഇന്നലെ വൈകുന്നേരം ആറു മണിയോടെയാണ് അപകടം. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം നേരം ഗതാഗതം സ്തംഭിച്ചു.സ്വാതി ജംഗ്ഷനിൽ സിഗ്‌നൽ കിട്ടാൻ കാത്തുനിന്നതിനുശേഷം മുന്നോട്ടെടുത്തപ്പോഴാണ് ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടിത്തെറിച്ചത്. ഡ്രൈവർ തമിഴ്‌നാട് ധർമപുരി സ്വദേശി ജയകുമാർ(36) ഉടനടി ലോറിയിൽ നിന്നും ഇറങ്ങിയോടി രക്ഷപ്പെട്ടു. നിമിഷങ്ങൾക്കകം ലോറി അഗ്നിക്കിരയായി. ദേശീയപാതയിൽ ലോറി നിന്നു കത്തുന്നത് കണ്ട് ജനങ്ങൾ പരിഭ്രാന്തരായി. പെരുമ്പാവൂരിൽ നിന്ന് ബ്ലാംഗ്ലൂരിലേക്ക് പ്ലൈവുഡ് കയറ്റി പോവുകയായിരുന്ന ലോറിയാണ് പൂർണമായും കത്തിനശിച്ചത്. സംഭവമറിഞ്ഞ് കുതിച്ചെത്തിയ ആലത്തൂർ, വടക്കഞ്ചേരി ഫയർഫോഴ്‌സ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് തീയണച്ചത്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post