കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന കാർഷിക കരിനിയമങ്ങൾ പിൻവലിക്കുക, ജോലിസ്ഥിരത ഉറപ്പുവരുത്തുക, മിനിമം വേതനം 18000 രൂപയാക്കുക, ആരോഗ്യപ്രവർത്തകരെ കോവിഡ് മുന്നണിപോരാളികളായി പ്രഖ്യാപിക്കുക, കോവിഡ് അലവൻസ് പ്രഖ്യാപിക്കുക, വാക്സിൻ വിതരണത്തിലെ അസമത്വംഅവസാനിപ്പിക്കുക,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്കീം വർക്കേഴ്സ് തെഴിലാളികൾ സംയുക്തമായി അഖിലേന്ത്യാ വ്യാപകമായി പണിമുടക്കി കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുൻപിൽ ധർണ്ണ സമരം നടത്തി. താമരശ്ശേരി പോസ്റ്റ് ഓഫീസിന് മുൻപിൽ നടന്ന സമരം സി ഐ ടി യു താമരശ്ശേരി ഏരിയ വൈസ് പ്രസിഡന്റ് ടി ടി മനോജ് കുമാർ ഉത്ഘാടനം ചെയ്തു. സി കെ ഷമീമ അധ്യക്ഷയായി. ജയശ്രീ കെ പി, ശാന്ത കെ, സൈതലവി കെ എന്നിവർ സംസാരിച്ചു.
Tags:
Local News
