Trending

കണ്ടയ്മെൻ്റ് സോണിൽ തുറന്ന് പ്രവർത്തിച്ച ലീഗ് നേതാവിൻ്റെ സ്ഥാപനം പോലീസ് പിഴ ചുമത്തി അടപ്പിച്ചു.


പുതുപ്പാടി:കണ്ടൈൻമെന്റ് സോൺ ആയ പുതുപ്പാടി പഞ്ചായത്തിലെ എലോക്കര വാർഡിൽ ആർ ആർ ടി മെമ്പർമാരേയും , സെക്ട്രൽ മജിസ്‌ട്രേറ്റിനെയും വെല്ലുവിളിച്ച് കഴിഞ്ഞ മൂന്ന് ദിവസമായി കട തുറന്ന പുതുപ്പാടി പഞ്ചായത്ത്‌ മുസ്ലിം ലീഗ് സെക്രട്ടറിയുടെ കട ആർ ആർ ടി മെമ്പർമാർ താമരശ്ശേരി പോലീസിന്റെ സഹായത്തോടെ അടപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ ലംഘിച്ച കടയുടമക്ക് താമരശ്ശേരി പോലീസ് പിഴ ചുമത്തി അടപ്പിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ കടയടക്കാൻ പറഞ്ഞ ആർ ആർ ടി മെമ്പർമാരോട് തനിക്ക് കടതുറക്കാൻ പ്രത്യേക പാസ്സ് ഉണ്ടെന്നും, നിങ്ങൾക്ക് പറ്റുമെങ്കിൽ നിയമനടപടികൾ സ്വീകരിക്കാൻ പഞ്ചായത്തിനോട് ശുപാർശ ചെയ്തോളൂ എന്നുമായിരുന്നു മറുപടി.

T News

working in the field of advertising and printing

Post a Comment

Previous Post Next Post