Trending

കനത്ത മഴ: ഒഡിഷയിൽ ട്രെയിൻ പാളം തെറ്റി നദിയിലേയ്ക്ക് മറിഞ്ഞു; ആളപായമില്ല


ഭുവനേശ്വർ • കനത്ത മഴയെത്തുടർന്ന് ഒഡിഷയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി നദിയിലേയ്ക്ക് മറിഞ്ഞു. നന്ദിര നദിയുടെ പാലത്തിൽനിന്നാണ് പാളം തെറ്റിയത്. ആറു കോച്ചുകൾ വെള്ളത്തിൽ മുങ്ങി. ഗോതമ്പുമായി പോകുകയായിരുന്ന ട്രെയിൻ ചൊവ്വാഴ്ച പുലർച്ചെ 2.30നാണ് അപകടത്തിൽപെട്ടത്.

ലോക്കോ പൈലറ്റും മറ്റു ജീവനക്കാരും സുരക്ഷിതരാണെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവെ അധികൃതർ അറിയിച്ചു. ഫിറോസ്പുരിൽനിന്നും ഖുർദ റോഡിലേക്ക് പോകുകയായിരുന്നു ട്രെയിൻ. അപകടത്തെത്തുടർന്ന് 12 ട്രെയിനുകൾ റദ്ദാക്കുകയും എട്ട് ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post