Trending

നന്മ കട്ടിപ്പാറ പ്രവാസി കൂട്ടായ്മയുടെ ഉദ്ഘാടനം കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ്‌ മോയത്ത് നിർവഹിച്ചു




കട്ടിപ്പാറ പഞ്ചായത്തിലെ 2,3,14,15 എന്നീ വർഡുകളിലുള്ള പ്രവാസികളായ ആറ് രാഷ്ട്രങ്ങളിൽ നിന്നുള്ളവരുടെ കൂട്ടായ്മയായ നന്മ പ്രവാസി കൂട്ടായ്മ നിലവിൽ വന്നു.

നഷ്ടപെടുപ്പോയ സുഹൃത് ബന്ധങ്ങൾ തിരികെ പിടിക്കുക, മത സൗഹാർദ്ദം ഊട്ടി ഉറപ്പിക്കുക, മുൻ പ്രവാസികൾക്ക് കൈ താങ്ങാവുക, ജീവ കാരുണ്യ പ്രവർത്തനം എന്നിവയാണ് മുഖ്യ ലക്ഷ്യം .

KM മജീദ് അധ്യക്ഷൻ ആയ ഉത്ഘാടനചടങ്ങിൽ കൊടുവള്ളി
ബ്ലോക്ക് മെമ്പർ നിധീഷ് കല്ലുള്ളതോട്, കട്ടിപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി തോമസ്, കട്ടിപ്പാറ പഞ്ചായത്ത് വാർഡ് മെംബേർസ് ആയിട്ടുള്ള ഷഹീം ഹാജി, പ്രേംജി ജെയിംസ്, സെനബ നാസർ,വ്യാപാരി വ്യവസായി പ്രസിഡന്റ് CKC അസ്സായിനാർ,രാജേഷ് മാത്യു, VPC റഫീഖ്, CK മുഹമ്മദ്‌,എന്നിവർ ആശംസകൾ അർപ്പിച്ചു, വി സി മുഹമ്മദ്‌ സ്വാഗതം പറഞ്ഞ ചടങ്ങിൽ
നൗഷാദ് കട്ടിപ്പാറ നന്ദി രേഖപ്പെടുത്തി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post