എലത്തൂർ ചേവായൂരിൽ നിന്നും മോഷ്ടിച്ച ടിപ്പർ ലോറിയുമായി കടന്ന് കളയാൻ ശ്രമിച്ച പ്രതിയെ എലത്തൂർ പോലീസ് സാഹസികമായി പിടികൂടി
എലത്തൂർ നാലു കുടി പറമ്പിൽ അബാസിനെ (30) ചേവായൂർ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി മലാപറമ്പിൽ നിർത്തിയിട്ട KL-57-84 85 നമ്പർ ടിപ്പർ കാണാതായിരുന്നു. ഇത് സംബന്ധിച്ച് ഉടമ പരാതിയും ചേവായൂർ സ്റ്റേഷനിൽ പരാതിയും നൽകി. ശനിയാഴ്ച രാവിലെ എലത്തൂർ പോലീസ് വാഹന പരിശോധനക്കിടയിൽ നിർത്താതെ പോയ ടിപ്പർ ലോറിയുടെ പോലീസ് സംഘം പുറകെ പിന്തുടർന്നു. സിനിമാ സ്റ്റൈലിൽ ടിപ്പർ കുതിച്ചു. ഓട്ടത്തിനിടയിൽ നിരവധി വാഹനങ്ങളെയും ആളുകളെയും ഇടിച്ചു തെറിപ്പിച്ചു. ചിലർക്ക് പരിക്കേറ്റു. പുതിയങ്ങാടി ചുങ്കം വെസ്റ്റി ഹിൽ വഴി ബിലാത്തികുളം ശിവക്ഷേത്രത്തിന്റെ കൽത്തൂണിൽ ഇടിച്ചാണ് ഒടുവിൽ വണ്ടി നിർത്തിയത് ' പോലീസ് പുറകെ ഓടി പ്രതിയെ കീഴപ്പെടുത്തി . തുടർന്ന് ചേവായൂർ പോലീസ് കസ്റ്റഡിയിലെടുത്തു. എലത്തൂർ പ്രിൻസിപ്പൽ സി.ഐ കെ. ആർ രാജേഷ് സംഘവുമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്
Tags:
Crime News
