Trending

കച്ചവടക്കാർക്ക് നേരെ വിരട്ടൽ, ബാറിന് നേരെ കണ്ണടക്കൽ. ഫോൺ എടുക്കാൻ തയ്യാറാവാതെ സെക്ടറൽ മജിസ്ട്രേറ്റും, വിവരമറിയിച്ചിട്ടും തിരിഞ്ഞ് നോക്കാതെ പോലീസും.






താമരശ്ശേരി: കണ്ടയ്മെൻറ് സോണിലെ സാധാരണകച്ചവടക്കാർ കട അടക്കാൻ അൽപ്പം വൈകിയാൽ വിരട്ടുകയും, നടപടി സ്വീകരിക്കുകയും ചെയ്യുന്ന പോലീസും, സെക്ടറൽ മജിസ്ട്രേറ്റും കണ്ടയ്മെൻറ് സോണിൽ തുറന്നു പ്രവർത്തിക്കുന്ന ബാറിനു നേരെ കണ്ണടക്കുന്നു.

താമരശ്ശേരി ഗ്രാമ പഞ്ചായത്തിലെ കണ്ടയ്മെൻറ് സോണായ അഞ്ചാം വാർഡിലാണ് ബാർ തുറന്ന് പ്രവർത്തിക്കുന്നത്.

ബാർ തുറന്നു പ്രവർത്തിക്കുന്ന വിവരം നാട്ടുകാർ പോലീസിൽ വിളിച്ചറിയിച്ചെങ്കിലും തിരിഞ്ഞു നോക്കിയില്ല, ചുമതലയുള്ള സെക്ടറൽ മജിസ്ട്രേറ്റിനെ വിളിച്ചെങ്കിലും ഫോൺ എടുക്കാൻ പോലും തയ്യാറായില്ല.

എന്നാൽ ഇന്നലെ താമരശ്ശേരിയിൽ കടകൾ അടപ്പിക്കാൻ സെക്ടറൽ മജിസ്ട്രേറ്റ് ആവേശം കാട്ടിയത് കാരണം പതിനായിരക്കണക്കിന് രൂപയുടെ ഷവർമയും, എണ്ണക്കടികളും ബേക്കറി ഉടമകൾ സൗജന്യമായി വിതരണം ചെയ്താണ് കടയടച്ചത്.മത്സ്യവിൽപ്പനക്കാർക്കും വൻ നഷ്ടം സഹിക്കേണ്ടി വന്നു.
കണ്ണിൽ ചോരയില്ലാത്ത ഇത്തരം നടപടി സ്വീകരിച്ചവർ തന്നെയാണ് അവശ്യ സേവനമല്ലാത്ത ബാർ തുറന്ന് പ്രവർത്തിച്ചിട്ടും നടപടി എടുക്കാൻ തയ്യാറാവാതെ കണ്ണടച്ചത്.
പിന്നീട് മാധ്യമ പ്രവർത്തകൾ ബാറിൻ്റെ പ്രവർത്തനം ചിത്രീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സുരക്ഷ ജീവനക്കാർ വന്ന് ഗയിറ്റ് അടക്കുകയായിരുന്നു.



T News

working in the field of advertising and printing

Post a Comment

Previous Post Next Post