കൊച്ചി: കുഞ്ഞാലിക്കുട്ടിക്ക് എതിരെ ഉയര്‍ത്തിയ കള്ളപ്പണ ആരോപണത്തില്‍ വിശദീകരണം നല്‍കാന്‍ മുന്‍ മന്ത്രി കെ ടി ജലീല്‍ എന്‍ഫോഴ്‍സ്‍മെന്‍റ് ഓഫീസിലെത്തി. തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ഇഡി ജലീലിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജലീല്‍ കൊച്ചിയിലെ എന്‍ഫോഴ്‍സ്‍മെന്‍റ് ഓഫീസില്‍ ഹാജരായത്.
എ ആര്‍ നഗര്‍ സഹകരണ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിക്കലാണ് കുഞ്ഞാലിക്കുട്ടി നടത്തുന്നതെന്ന് കെ ടി ജലീല്‍ ആരോപിച്ചിരുന്നു. എ ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്ക് 300 കോടി കള്ളപ്പണം ഉണ്ട്. ബാങ്ക് സെക്രട്ടറി ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായിയാണെന്നും ജലീല്‍ മുന്‍പ് ആരോപിച്ചു.
