Trending

സ്റ്റാന്‍ഡില്‍ മൂത്രമൊഴിക്കുന്നത് ചോദ്യംചെയ്ത കെഎസ്ആര്‍ടിസി ജീവനക്കാരനെ മര്‍ദിച്ചു; പ്രതി പിടിയില്‍


ഇരിങ്ങാലക്കുട: കെ.എസ്.ആർ.ടി.സി. ജീവനക്കാരനെ മർദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോയിലെ ജീവനക്കാരനായ കോണത്തുകുന്ന് സ്വദേശി തോപ്പിൽ വീട്ടിൽ ജയനെ (54) മർദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ വെള്ളാനി സ്വദേശി നിഖിലി(21)നെയാണ് ഇരിങ്ങാലക്കുട എസ്.ഐ.മാരായ ഷറഫുദ്ദീൻ, എം. ഡെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. കെ.എസ്.ആർ.ടി.സി. കെട്ടിടത്തിൽത്തന്നെ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനാണ് പ്രതി. സൂപ്പർ മാർക്കറ്റ് അടച്ചശേഷം സ്റ്റാൻഡ് പരിസരത്ത് മൂത്രമൊഴിക്കുന്നതു കണ്ട് കെ.എസ്.ആർ.ടി.സി. ജീവനക്കാരൻ യുവാവിനെ ചോദ്യംചെയ്തതാണ് തർക്കത്തിനും അടിപിടിയിലും കലാശിച്ചത്. ഹെൽമെറ്റുകൊണ്ടുള്ള അടിയേറ്റ് മുഖത്തും കൈയ്ക്കും പരിക്കേറ്റ ജയനെ ആദ്യം താലൂക്ക് ആശുപത്രിയിലും തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post