Trending

വിവാദ ഭൂമി ഇടപാട്: കർദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ


തിരുവനന്തപുരം: വിവാദമായ സഭാ ഭൂമിയിടപാട് കേസിൽ കർദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. സഭ ഭൂമി ഇടപാടിൽ സർക്കാർ ഭൂമി ഉണ്ടോ എന്ന് പരിശോധിക്കും. തണ്ടപ്പേര് തിരുത്തിയോ എന്നും അന്വേഷിക്കും. ലാൻഡ്‌ റവന്യൂ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. ഭൂമി ഇടപാടിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പങ്ക് ഉണ്ടോ എന്നും അന്വേഷണം സംഘം പരിശോധിക്കും.

എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനടുള്ള 60 സെന്റ് ഭൂമി വിൽപ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളിൽ ആലോചിക്കാതെയാണ് ഭൂമി ഇടപാട് നടത്തിയതെന്നുമാണ് കേസ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post