Trending

കൊടുവള്ളി മണ്ഡലത്തിൽ പ്രഖ്യാപനങ്ങളല്ല പ്രവൃത്തികളാണ് വേണ്ടത്; കാരാട്ട് റസാഖ്




കൊടുവള്ളി നിയോജക മണ്ഡലത്തിൽ ഒന്നാം പിണറായി സർക്കാറിൻ്റെ കാലത്ത് അനുവദിച്ച പദ്ധതികളിൽ പ്രവൃത്തി ആരംഭിച്ചവ സമയബന്ധിതമായി പൂർത്തീകരിക്കുകയും, പ്രവൃത്തി ആരംഭിച്ചിട്ടില്ലാത്ത പദ്ധതികൾ ആരംഭിക്കുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കുകയും ആണ് മണ്ഡലത്തിൻ്റെ വികസന കാര്യങ്ങളിൽ നിലവിലെ എംഎൽഎ ചെയ്യേണ്ടത്.അല്ലാതെ ഓരോ പഞ്ചായത്തിലും സന്ദർശിച്ച് പുതിയ വാഗ്ദാനങ്ങൾ നൽകാം പക്ഷെ കഴിഞ്ഞ അഞ്ച് വർഷക്കാലം കൊണ്ട് കൊണ്ടുവന്ന *1232.4 കോടി* രൂപയുടെ പദ്ധതികൾ വീണ്ടും പ്രഖ്യാപിച്ച് പത്ര വാർത്തകൾ സൃഷ്ടിക്കലല്ല.കഴിഞ്ഞ സർക്കാറിൻ്റെ കാലത്ത് അനുവദിച്ച് പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ച പ്രധാന പദ്ധതികളാണ് ചുവടെ ചേർക്കുന്നത്.
1. കൊടുവള്ളി ഗവ.കോളേജ്.. അക്കാദമിക് ബ്ലോക്ക് ഉൾപ്പെടെ പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിന് കിഫ് ബിയിൽ ഉൾപെടുത്തി 12 കോടി. ചുറ്റുമതിൽ നിർമ്മാണം 4.75 കോടി, സോയിൽ സ്റ്റബിലൈസേഷന് 27 ലക്ഷം,
2. പരപ്പൻ പൊയിൽ എളേറ്റിൽ പുന്നശ്ശേരി കാരക്കുന്ന് റോഡ് 45.27 കോടി
3. കൊടുവള്ളി എൻ.ഐ.ടി മാവൂർ റോഡ് 52.2 കോടി
4. താമരശ്ശേരി ചുങ്കം റിംഗ് റോഡ് 20 കോടി
5.ആർ.ഇ സി.പുത്തൂർ വെളിമണ്ണ കൂടത്തായ് റോഡ് 45.22 കോടി
6. മടവൂർമുക്ക് പന്നൂർ ഹൈസ്കൂൾ ആവിലോ റോഡ് 5 കോടി
7.മലയോര ഹൈവേ 48. 7 കോടി
8.സിറാജ് ഫ്ലൈഓവർ 54.02 കോടി
9. ദേശീയപാത നവീകരണം നെല്ലാം കണ്ടി അടിവാരം. 35. 41 കോടി
10. കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാത 236 കോടി ( പൂനൂർ - ഓമശ്ശേരി റീച്ച്)
11. താമരശ്ശേരി വര്യട്ട്യാക്കിൽറോഡ് 43 കോടി
12. ആരാമ്പ്രം കാഞ്ഞിരമുക്ക് 14.5 കോടി
13. പന്നൂർ നരിക്കുനി പുന്നശ്ശേരി റോഡ് 7 കോടി
14.കൂടത്തായി മെക്കാവ് 5 കോടി
15. കരുവൻ പൊയിൽ ആലും തറ 4 കോടി
16. കൊടുവള്ളി PWD റെസ്റ്റ് ഹൗസ് 2.65 ലക്ഷം
17. നരിക്കുനി ഫയർസ്റ്റേഷൻ കെട്ടിടം 4.5 കോടി
18. ഓട്ടിസം പാർക്ക് 2 കോടി
19. റവന്യൂ വകുപ്പിലെ പുതിയ കെട്ടിടം 1.13 ലക്ഷം
20. മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങൾക്ക് കെട്ടിടം നിർമ്മിക്കുന്നതിന് 17 കോടി
21. വിവിധ പാലങ്ങളുടെ നിർമ്മാണത്തിന് 13 കോടി
22. മണ്ഡലത്തിലെ വിവിധ ആശുപത്രികൾക്ക് ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് 26 കോടി
22. മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളെയും ഉൾപെടുത്തി ശുദ്ധജല കുടിവെള്ള പദ്ധതി 362 കോടി.
എന്നീ പദ്ധതികളിൽ ഭരണാനുമതി ആയതും, സാങ്കേതിക അനുമതി ആയതും, ടെണ്ടർ നടപടികൾ ആയതും ഉണ്ട്.. അതിൻ്റെയെല്ലാം മുൻഗണന അനുസരിച്ച് എത്രയും പെട്ടെന്ന് പദ്ധതികൾ പൂർത്തീകരിച്ച് മണ്ഡലത്തിലെ ജനങ്ങളെ ഈ വികസന യാത്രയിൽ ഒപ്പം ചേർക്കാനുള്ള നടപടിക്രമങ്ങളാണ് നിലവിലെ എംഎൽഎയും അദ്ദേഹ ത്തിൻ്റെ പാർട്ടിയും ചെയ്യേണ്ടതെന്ന് മുൻ എംം എൽ എ കാരാട്ട് റസാഖ് പറഞ്ഞു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post