നെയ്യാറ്റിൻകരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുതിയതുറ സ്വദേശി ജോയിയും സുഹൃത്തും സഞ്ചരിച്ച ഫോർഡ് കാറാണ് അഗ്നിക്കിരയായത്. നെയ്യാറ്റിൻകര ടി ബി ജംഗ്ഷന് സമീപത്തായിരുന്നു സംഭവം. എ സി തകരാറിലായ വാഹനം നന്നാക്കാൻ എത്തിയതായിരുന്നു ഇവർ.
വാഹനം നന്നാക്കിയ ശേഷം ഭക്ഷണം കഴിക്കാൻ പോകുന്നതിനിടയിലായിരുന്നു അപകടം. വാഹനത്തിൽ നിന്ന് പുക ഉയരുന്നതു കണ്ടയുടനെ ഇവർ പുറത്തിറങ്ങിയത് കാരണം വൻ അപകടം ഒഴിവായി. എന്നാൽ വാഹനം ഏറെക്കുറെ കത്തിനശിച്ചു. അഗ്നിശമന സേനയെത്തി വാഹനത്തിലെ തീ അണച്ചു.
Tags:
Latest News
