സിമന്റ് കട്ട തലയിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു. മുതലമട ചെമ്മണാമ്പതി അളകാപുരി കോളനിയിൽ ഭുവേനേഷ് കണ്ണന്റെയും ഭുവനേശ്വരിയുടെയും ഏക മകൻ കനീഷാണ് മരിച്ചത്. അഞ്ച് വയസായിരുന്നു.
പണിതീരാത്ത വീടിന്റെ ടെറസിലെ സിമന്റ് കട്ടകൾ വീണാണ് അപകടമുണ്ടായത്.സിമന്റ് കട്ടയോടൊപ്പം ടെറസിൽ നിന്ന് വീണ ബന്ധുവായ എട്ടുവയസുകാരൻ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
ടെറസിൻ്റെ മുകളിൽ നിന്നു വീണ ബന്ധു പുകഴേന്തി കണ്ണൻ ജില്ലാശുപത്രിയിൽ ചികിത്സയിലാണ്.