ചങ്ങനാശേരി: പ്രതിശ്രുത വരനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ തെറിച്ചുവീണ യുവതി കെ.എസ്.ആർ.ടി.സി. ബസ് ദേഹത്ത് കയറി മരിച്ചു. ചങ്ങനാശേരി മാമൂട്ടിൽ സ്വദേശി സുബി ആണ് മരിച്ചത്.
ചങ്ങനാശേരിയിലായിരുന്നു അപകടം. റോഡിന്‍റെ തിട്ടയിൽ കയറി നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ നിന്നും സുബി തെറിച്ചു റോഡിലേക്ക് വീഴുകയായിരുന്നു. ബസ് കയറിയിറങ്ങിയതോടെ സംഭവ സ്ഥലത്ത് തന്നെ യുവതി മരിച്ചു.
