Trending

ആള്‍ദൈവത്തിന്റെ നിര്‍ദേശം; മരുമകളെ ബലാത്സംഗം ചെയ്ത് കോഴി രക്തം കുടിപ്പിച്ചു


മുംബൈ: ബത്സംഗത്തിനിരയാക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവും ഭര്‍ത്താവിന്റെ പിതാവും അറസ്റ്റിലായി. പ്രദേശത്തെ ആള്‍ ദൈവത്തിന്റെ നിര്‍ദേശാനുസരണം യുവതിയെ ബലാത്സംഗത്തിനിരയാക്കിയ ഭര്‍ത്താവിന്റെ പിതാവ് കോഴിയുടെ രക്തം കുടിപ്പിക്കുകയും ചെയ്തു.

ഭര്‍ത്താവിന് വന്ധ്യതാ പ്രശ്‌നമുണ്ടെന്നും ഇത് തന്നില്‍നിന്ന് മറച്ചുവെച്ചെന്നും 33കാരിയായ യുവതി പറയുന്നു. ഇക്കാര്യം തന്റെ ബന്ധുക്കളെ അറിയിച്ചത് മുതല്‍ ഭര്‍ത്താവിന്റെ കുടുംബം ശാരീരികമായി ഉപദ്രവിച്ചിരുന്നു. തന്നില്‍നിന്ന് ഗര്‍ഭം ധരിക്കാന്‍ ഭര്‍ത്താവിന്റെ പിതാവ് നിര്‍ബന്ധിച്ചു. 2018 മുതല്‍ താന്‍ ഇത് അനുഭവിക്കുകയാണെന്നും യുവതി പരാതിയില്‍ പറയുന്നു.

യുവതിയുടെ പരാതിയില്‍ പറയുന്ന കാര്യങ്ങളെല്ലാം അന്വേഷിക്കുമെന്ന് ഭോസരി പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഭര്‍ത്താവിന്റെ അമ്മയും പ്രതിയാണ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post