താമരശ്ശേരി: ചുമട്ട് തോഴിലാളി ക്ഷേമ ബോർഡ് താമരശ്ശേരി സബ്ബ് ഓഫീസുമായി ബന്ധപ്പെട്ട് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന വാർത്തകൾ വസ്തുതക്ക് നിരക്കാത്തതും ഗൂഡഉദ്ദേശത്തോടും കൂടി ഉള്ളതാണെന്ന് കയറ്റിറക്ക് തൊഴിലാളി യൂണിയൻ citu താമരശ്ശേരി ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
നല്ല നിലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനത്തെ വികൃതമാക്കാനും രാഷ്ട്രീയ പകപൊക്കലുമാണ് ഉദ്ദേശം. സ്ഥാനപനത്തിലെ ചില ജീവനക്കാരുടെ ഓത്താശയോട് കൂടി ചില സംഘടനകൾ നടത്തി വരുന്ന പ്രചാരണത്തെ തിരിച്ചറിയണമെന്നും അവജ്ഞതയോടെ തള്ളിക്കളയണമെന്നും കയറ്റിറക്ക് തൊഴിലാളി യൂണിയൻ CITU താമരശ്ശേരി ഏരിയാ കമ്മറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
കയറ്റിറക്ക് തൊഴിലാളി യൂണിയൻ (സി. ഐ ടി. യു)
താമരശ്ശേരി ഏരിയാ കമ്മറ്റി സിക്രട്ടറി ടി. സി. വാസു വിൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് പ്രസ്താവന ഇറക്കിയത്.
