Trending

താമരശ്ശേരി ചുരത്തിൽ വാഹന അപകടത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു.






താമരശ്ശേരി ചുരത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റവരിൽ ഒരാള്‍ മരിച്ചു. .
. ചുരമിറങ്ങി വരികയായിരുന്ന കെ എല്‍ 58 എ 6274 നമ്പര്‍ സ്വിഫ്റ്റ് കാറും എതിരെ വന്ന ലോറിയുമാണ് കൂട്ടി ഇടിച്ചത്. ചുരം ഒന്‍പതാം വളവിന് സമീപം വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. 

കൊടുവള്ളി പെരിയാംതോട് രാരോത്ത് ചാലിൽ റംസിത്ത് (30) ആണ് മരണപ്പെട്ടത്. പിതാവ്: നാസർ, മാതാവ്: ഖദീജ.
സഹോദരി: റംസീന.
റംസിത്ത് ഖത്തറിൽ ജോലി ചെയ്തു വരികയായിരുന്നു. നാട്ടിൽ അവധിക്കെത്തിയതാണ്.

കൂടെയുണ്ടായിരുന്ന ദിൽഷാദിൻ്റെ പരിക്കും സാരമാണ്. മറ്റു രണ്ടുപേർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.നാലു പേരാണ് കാറിൽ ഉണ്ടായിരുന്നത
T News

working in the field of advertising and printing

Post a Comment

Previous Post Next Post