കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മഞ്ഞുവയൽ പൊട്ടൻകോട് പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം കണ്ടത് ആയുള്ള പ്രദേശവാസികളുടെ പരാതിയെ തുടർന്ന് താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ വി കെ രാജീവ്കുമാർ, എസ് എഫ് ഓ വേണു, വിജയൻ, ഫോറസ്റ്റ് ആർ ആർ ടി അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ കടുവയുടെ സാന്നിധ്യം സംശയിക്കുന്ന പ്രദേശങ്ങളിൽ 4 സെൻസർ ക്യാമറകൾ സ്ഥാപിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർ വാസുദേവൻ ഞറ്റുകാലായിൽ വാർഡ്തല RRT അംഗങ്ങൾ എന്നിവർ പ്രദേശങ്ങൾ പരിചയപ്പെടുത്തി കൊടുക്കുവാനും ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സഹായിക്കുവാനും ആയി ഉണ്ടായിരുന്നു.
Tags:
Latest News
